മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദായനികുതിയുടെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ മാത്രമല്ല പുറത്ത് വന്നത് ഇന്‍കം ടാക്‌സിന്റെ കണ്ടെത്തലുകളാണെന്നും ഇത് ഗൗരവത്തോടെ കാണുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വിഷയത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടണോ എന്നത് പിന്നീട് തീരുമാനിക്കും. അതേസമയം മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെക്കുറിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചില്ലെന്നും അറിയിപ്പ് ലഭിച്ചതിനുശേഷം ആവശ്യമെങ്കില്‍ നിയമോപദേശം ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.