തലയില്‍ എണ്ണ പുരട്ടാത്തതിന് അധ്യാപകൻ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു
തലയില്‍ എണ്ണ പുരട്ടാത്തതിന് അധ്യാപകൻ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു. ഗുജറാത്ത് ജാംനഗറിലെ സ്വാമിനാരായണ്‍ ഗുരുകുല്‍ സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.പരാതിയെ തുടർന്ന് അധ്യാപനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.
ഹെയർ ഓയില്‍ പുരട്ടിയിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ബ്ലേഡ് ഉപയോഗിച്ചാണ് അധ്യാപകൻ കുട്ടിയുടെ മുടി മുറിച്ചത്. സംഭവത്തെത്തുടർന്ന് മാതാപിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് രേഖാമൂലം പരാതി നല്‍കുകയും വിദ്യാഭ്യാസ വകുപ്പ് ഉടൻ നടപടി സ്വീകരിക്കുകയുമായിരുന്നു
