Latestഗൾഫ്

ഗള്‍ഫിലെ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാറ്റി

ഗള്‍ഫ് മേഖലയിലെ നിലവിലെ സങ്കീർണ്ണമായ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച്‌ മാർച്ച്‌ 9 മുതല്‍ 19 വരെ നടത്താനിരുന്ന ഹയർ സെക്കണ്ടറി പരീക്ഷകള്‍ മാറ്റിവെച്ചു.നേരത്തെ മാർച്ച്‌ 5, 6, 7 തീയതികളിലെ പരീക്ഷകള്‍ മാറ്റിയതിന് പിന്നാലെ, സാഹചര്യങ്ങളില്‍ മാറ്റമില്ലാത്തതിനാലാണ് കൂടുതല്‍ പരീക്ഷകള്‍ നീട്ടിവെക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

ഹയർ സെക്കണ്ടറി പരീക്ഷകള്‍ക്കൊപ്പം ഈ മേഖലയിലെ എസ്‌എസ്‌എല്‍സി പരീക്ഷകളും നേരത്തെ തന്നെ മാറ്റിവെച്ചിരുന്നു. നിലവില്‍ മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും, എന്നാല്‍ 19-ാം തീയതിക്ക് ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടുകയാണെങ്കില്‍ മുൻ നിശ്ചയിച്ച പ്രകാരമുള്ള മറ്റു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.