ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി,ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നു എന്ന് സുപ്രീംകോടതി

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് നൽകി.ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നു എന്ന് ഭരണസമിതിയോട് സുപ്രീംകോടതി. വെബ്‌സൈറ്റിലെ പൂജ പട്ടികയിൽ മാറ്റം വരുത്തരുതെന്നും നീക്കം ചെയ്യരുതെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി.തിരക്ക് നിയന്ത്രിക്കാൻ ഭരണസമിതി മറ്റു മാർഗങ്ങൾ കണ്ടെത്തണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദയാസ്തമന പൂജ വഴിപാടാണ് ആചാരമല്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം.വൃശ്ചിക മാസത്തിലെ പൂജ തുലാം മാസത്തിലേക്ക് മാറ്റിയ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിനെതിരെ ആയിരുന്നു ഹർജി