ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പാലക്കാട് ചെര്‍പ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തില്‍ നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു.ഇരുപതിലധികം തവണ അപേക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് അവസരം ലഭിക്കുന്നത്. നിലവില്‍ പാലക്കാട് ഇല്ലിക്കോട്ടു കുറിശി ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഏപ്രില്‍ ഒന്നുമുതല്‍ ആറു മാസത്തേക്കാണ് കാലാവധി.ഇത്തവണ 49 അപേക്ഷകളാണ് പരിഗണിക്കപ്പെട്ടത്. കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ35 പേരുകള്‍ എഴുതി വെള്ളികൂടത്തിലിട്ട ശേഷം നിലവിലെ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി നറുക്കെടുക്കുകയായിരുന്നു.
