Latestകേരളം

ജിമ്മില്‍ നിന്ന് വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ജിമ്മില്‍ നിന്ന് വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്ബുഴ പാണ്ടൻ പറമ്ബ് കുന്നത്ത് വീട്ടില്‍ രാമചന്ദ്രനാണ് (53) ആണ് മരിച്ചത്. ജിമ്മില്‍ പോയി വർക്ക് ഔട്ട് ചെയ്ത് വീട്ടില്‍ വന്നതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടക്കാപുത്തൂരിലെ സ്വകാര്യ മരമില്ലില്‍ മാനേജരായി ജോലി നോക്കുകയാണ് രാമചന്ദ്രൻ.