കണ്ണൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.

കണ്ണൂരില്‍ നിന്നുള്ള 361 തീർഥാടകർ അടങ്ങുന്ന ആദ്യ ഹജ്ജ് സംഘം ഇന്നലെ പുലർച്ചെ 6.20 ന് കണ്ണൂർ അന്തരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു.
സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഫ്ലാഗ് ഓഫ് ചെയ്തു.

സൗദി എയർലൈൻസ് വിമാനത്തിലാണ് തീർഥാടകർ ജിദ്ദയിലേക്ക് യാത്രയായത്. ആദ്യ വിമാനത്തില്‍ യാത്ര ചെയ്യുന്നത് 183 പുരുഷന്മാരും 178 സ്ത്രീകളുമാണ്.

ഹജ്ജ് സെല്‍ സ്‌പെഷല്‍ ഓഫീസര്‍ യു.അബ്ദുള്‍ കരീം, കണ്ണൂര്‍ ഹജ്ജ് ക്യാമ്ബ് കണ്‍വീനറും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മെമ്ബറുമായ പി.പി.മുഹമ്മദ് റാഫി, ഹജ്ജ് കമ്മറ്റി അംഗം പി.ടി.അക്ബർ, മുൻ എംഎല്‍എ എം.വി.ജയരാജൻ, കിയാല്‍ എംഡി ദിനേശ്കുമാർ, കിയാല്‍ ഓപ്പറേഷൻസ് മാനേജർ സുരേഷ്കുമാർ, സൗദി എയർലൈൻസ് ഉദ്യോഗസ്ഥരായ വാഹിദ്, ഹസൻ, അർജുൻ കുമാർ, മട്ടന്നൂർ നഗരസഭ മുൻ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, എസ്.നജീബ്, എം.സി.കെ.അബ്ദുള്‍ ഗഫൂർ, സി.കെ.സുബൈർ, നിസാർ അതിരകം, മുഹമ്മദ് അഷറഫ് , സിറാജ് കാസർഗോഡ്, കെ പി അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.