ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടനത്തിന് ഞായറാഴ്ച തുടക്കം

ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടനത്തിന് ഞായറാഴ്ച തുടക്കം. ആദ്യഘട്ടത്തില്‍ 21 മുതല്‍ ജൂണ്‍ ആറുവരെയായി 54,000 തീര്‍ഥാടകര്‍ പോകും.

ഡല്‍ഹി, ജയ്‌പുര്‍, ലഖ്‌നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്നാണ് ആദ്യം വിമാനങ്ങള്‍ പുറപ്പെടുന്നത്.

രണ്ടാംഘട്ടത്തില്‍ ജൂണ്‍ ഏഴുമുതല്‍ 22 വരെ 85,000 തീര്‍ഥാടകരും പുറപ്പെടും. ഇത്തവണ 20 പുറപ്പെടല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ന്യൂനപക്ഷമന്ത്രാലയം അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകരെ സഹായിക്കാന്‍ ഹജ്ജ് ക്യാമ്ബുകളും ഹെല്‍പ്പ്‌ലൈനുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ പുറപ്പെടല്‍ കേന്ദ്രങ്ങളുണ്ട്. കോഴിക്കോട്ടുനിന്ന് 6363 തീര്‍ഥാടകരും കൊച്ചിയില്‍നിന്ന് 2448 തീര്‍ഥാടകരും കണ്ണൂരില്‍നിന്ന് 1873 തീര്‍ഥാടകരുമാണ് ഹജ്ജിനുപോകുന്നത്.