ഹജ്ജ് 2026; കേരളത്തിൽ നിന്ന് ആദ്യ വിമാനം ഏപ്രിൽ 30ന്
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ആദ്യ തീർഥാടകരെയും വഹിച്ചുള്ള വിമാനം ഏപ്രിൽ 30ന് പകൽ 2.10ന് കൊച്ചിയിൽ നിന്ന് പുറപ്പെടും.
സൗദി സമയം വൈകീട്ട് 5.30ന് ജിദ്ദയിൽ എത്തും. ഫ്ലൈനാസ് എയർലൈൻസാണ് സർവീസ് നടത്തുന്നത്.
കണ്ണൂരിൽ നിന്ന് മെയ് അഞ്ച് മുതൽ 14 വരെ ഫ്ളൈ അദീൽ 13 സർവീസും കരിപ്പൂരിൽ നിന്ന് മെയ് 15 മുതൽ 18 വരെ ആകാശ എയർ ഏഴ് സർവീസും നടത്തും.
