ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം | 2023 മാർച്ചിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിന് മുകളിലോ ഗ്രേഡ് വാങ്ങി വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 5,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല).

അപേക്ഷകർ 40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷിത്വം ഉള്ളവരായിരിക്കണം. ഒറിജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്ത പക്ഷം നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തി അപേക്ഷയുടെ കൂടെ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകളും രേഖകളും മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം -12 എന്ന മേൽവിലാസത്തിൽ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 അഞ്ച് മണി വരെ.

അപേക്ഷഫോമും വിശദാംശങ്ങളും:
http://hpwc.kerala.gov.in

ഫോൺ: 04712347768.