കാസര്‍ഗോഡ് ഭാര്യയുടെ കഴുത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു
കാസര്‍ഗോഡ് ഭാര്യയുടെ കഴുത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് കൊലപാതകശ്രമമെന്നും ആത്മഹത്യയെന്നുമാണ് സൂചന.വെള്ളിയാഴ്ച രാവിലെ കുറ്റിക്കോല്‍ പയന്തങ്ങാനത്താണ് സംഭവം.
കുറ്റിക്കോല്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ സുരേന്ദ്രന്‍ (51), ഭാര്യ സിനി (46)യെ കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് ബേഡകം പൊലീസെത്തി അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ സിനിയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സിനി സമീപത്തെ വീട്ടിലേക്ക് രക്ഷപ്പെട്ട് ഓടുകയായിരുന്നു. ഒടയഞ്ചാല്‍ നായിക്കയം സ്വദേശിയാണ് സിനി. അയല്‍ക്കാരന്‍ വീട്ടിലെത്തുമ്ബോള്‍ സുരേന്ദ്രന്‍ വീടിന്റെ സ്റ്റേയര്‍കേസിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ദമ്ബതികള്‍ക്ക് അഞ്ച് വയസുള്ള പെണ്‍കുട്ടിയും രണ്ട് വയസുള്ള ആണ്‍കുട്ടിയുമുണ്ട്. സംഭവത്തില്‍ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സുരേന്ദ്രന്റെ മരണത്തെക്കുറിച്ചും സിനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി. കുടുംബപരമായ പ്രശ്നങ്ങളാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
