Latestദേശീയം

വീട്ടില്‍ നിന്നിറങ്ങിപ്പോയ ഭർത്താവിനെ വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കി യുവതി

വീട്ടില്‍ നിന്നിറങ്ങിപ്പോയ ഭർത്താവിനെ വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കി യുവതി. യുപിയിലെ കാണ്‍പുരില്‍ മോന എന്ന യുവതിയാണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഭർത്താവ് ശുഭം ദിവാകർ ഭാര്യയോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാതായതോടെ ഇയാള്‍ മോനയെ ക്രൂരമായി മർദിക്കുകയും പിന്നാലെ മോനയുടെ പണം കൈക്കലാക്കി വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

തുടർന്ന് 15 മിനിറ്റിനു ശേഷം മോന ഇയാളെ വാട്സാപ്പില്‍ വീഡിയോ കോള്‍ ചെയ്തു. വീഡിയോ കോളില്‍ ഭർത്താവ് കണ്ടുകൊണ്ടിരിക്കെ മോന വീട്ടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. ദിവാകർ ഉടൻ ഓടി വീട്ടിലെത്തിയെങ്കിലും വാതിലുകളെല്ലാം അടച്ച നിലയിലായിരുന്നു. വാതില്‍ തകർത്ത് അകത്തു കയറിയപ്പോഴേക്കും മോന മരിച്ചിരുന്നു.

മോനയും ഭർത്താവ് ശുഭം ദിവാകറും പ്രണയവിവാഹിതരാണ്. റാവത്പുരിലെ രാംലാല മൊഹല്ല മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടു കുട്ടികളുമുണ്ട്.