ക്ഷേത്രദര്‍ശനം കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറില്‍ മടങ്ങിയ വീട്ടമ്മ അപകടത്തില്‍ മരിച്ചു
സഹോദരനോടൊപ്പം സ്കൂട്ടറില്‍ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ ലോറിക്കടിയില്‍ പെട്ട് മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് കൊച്ചുപോച്ചയില്‍ പ്രേമന്റെ ഭാര്യ ലളിതയാണ് (63) മരിച്ചത്ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് ബൈക്കിന്റെ പിന്നിലിരുന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി ദേശീയപാതയില്‍ കെഎസ്‌ആർടിസി ബസ് സ്റ്റേഷൻ സമീപം ഇന്ന് രാവിലെ 11. 30 നാണ് അപകടമുണ്ടായത്.
പിന്നിലൂടെ വന്ന ലോറി തട്ടിയതിനെ തുടർന്ന് ബൈക്ക് ചരിയുകയും റോഡിന്റെ വലതുവശത്തേക്ക് വീണ ലളിത ലോറിക്കടിയില്‍ പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലളിതയെ ഉടൻതന്നെ തൊട്ടടുത്ത ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡിന്റെ ഇടതുവശത്തേക്ക് വീണ പൊടിയൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
