Latestകേരളം

കാട്ടില്‍ സിനിമ സീരിയല്‍ ഷൂട്ടിങ് വേണ്ട: ഹൈക്കോടതി

സംരക്ഷിത വന മേഖലകളില്‍ വാണിജ്യ സിനിമ, ടിവി സീരിയല്‍ ഷൂട്ടിങ്ങിനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി.സംരക്ഷിത വനം, വന്യജീവി സങ്കേതങ്ങള്‍, കടുവ സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ സിനിമ- സീരിയലുകള്‍ ചിത്രീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. പുതിയ നിർദേശങ്ങള്‍ നാലാഴ്ചയ്‌ക്കകം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. മലയാള സിനിമയായ ഉണ്ടയുടെ ചിത്രീകരണത്തിന് കാസർകോട് കാറഡുക്ക വനമേഖല ഷൂട്ടിങ്ങിനായി വിട്ടു നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.