ഹൈറിച്ചി’നെതിരെ പരാതി; അന്വേഷണം തുടങ്ങി

പയ്യന്നൂർ: ഫൈറിച്ച് ഓൺലൈൻ കമ്പനിയുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തു ന്നതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ
തൃശ്ശൂർ കണിമംഗലം വലിയാലുക്കലിൽ പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിക്കെതിരെ പയ്യന്നൂരിലെ രാജൻ സി. നായർ നൽകിയ പരാതി യി ലാണ് പയ്യന്നൂർ പോലീസ് അന്വേഷണം നട
മണിചെയിൻ കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുന്നതിനായി സർക്കാർ കരടുരേഖ തയ്യാറാക്കി പഠനം നടത്തിവരുന്ന പശ്ചാത്തല ത്തിലാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞമാസം പയ്യന്നൂരിൽ സംഘടിപ്പിച്ച് ക്ഷേപ സംഗമത്തിൽനിന്നും ലഭിച്ച ലഘുലേഖകളും ഹൈറിച്ച് എന്ന കമ്പനിയുടെ രണ്ടുവർഷത്തെ ബാലൻസ് ഷീറ്റുൾപ്പെടെയുള്ള രേഖകളും പരാതി ക്കാരൻ പോലിസിന് കൈമാറിയിരുന്നു.
ഗ്രീൻകോ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തി ജയിൽ വാസവും പിഴയുമൊടുക്കേണ്ടി വന്നയാളാ ണ് കമ്പനിയുടെ സാരഥിയെന്നും പരാതിയിൽ ചൂ
ണ്ടിക്കാണിച്ചിട്ടുണ്ട്.
ഒരുലക്ഷം രൂപ മൂലധന ത്തിൽ 2019 ഒക്ടോബർ ഇരുപത്തിരണ്ടിനാണ് ഹൈറിച്ച കമ്പനി റജിസ്റ്റർ ചെയ്തത്. കൂടാതെ ഹൈറിച്ച് നിധി, റിച്ച് മാർടെക് എന്നിങ്ങനെ രണ്ടു കമ്പനികൾ കൂടി ഇവർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സിനിമ പ്രദർശിപ്പി ക്കാനുള്ള ഹൈറിച്ച് ഒടിടി പ്ലാറ്റ് ഫോമിലൂടെയും തട്ടിപ്പ് അരങ്ങേറുന്നതായി പരാതിയിലുണ്ട്.
മോഹന വാഗ്ദാനങ്ങൾ നൽകി പൊതുജനത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മൾട്ടി ലെവൽ മാർക്കറ്റിംങ്ങ് മാതൃകയിലുള്ള ഈ തട്ടിപ്പി നെതിരെ നടപടിയെടുക്കണമെന്നാണ് പരാതി. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും പരാതിയിൽ അന്വേഷണം നടത്തണമെന്ന ആവശ്യത്തെ തുടർ നിന്ന് പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തി നടത്തിയ അന്വേഷണ റിപ്പോർട്ട് സഹിതം തുടർ നടപടികൾക്കായി കണ്ണൂർ റൂറൽ പോലീസ് മേധാവിക്ക് കൈമാറിയിരിക്കുകയാണ്. കമ്പനി യുടെ ആസ്ഥാനം തൃശൂർ ആയതിനാൽ അന്വേഷണം തൃശൂർ പോലീസിന് കൈമാറും. പരാതിക്കാരൻ ഇതോടൊപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എൻ.ഐ.എ. ഇ.ഡി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.