Latestകേരളം

ഹിജാബ് വിവാദം‌; കുട്ടിയെ സ്കൂള്‍ മാറ്റുമെന്ന് പെണ്‍കുട്ടിയുടെ പിതാവ്

എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തില്‍ സ്കൂളില്‍ തുടരാൻ മകള്‍ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ച്‌ പെണ്‍കുട്ടിയുടെ പിതാവ്.സ്കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും സ്കൂള്‍ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാല്‍ വിദ്യാർഥിനിക്ക് സ്കൂളില്‍ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റ്. സ്കൂള്‍ മാനേജ്മെന്‍റിന്‍റെ ഈ നിബന്ധന നേരത്തെ നടന്ന സമവായ ചര്‍ച്ചയില്‍ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. പിന്നീട് തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.