ഗുജറാത്തിലും എച്ച്എംപിവി;2 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു
അഹമ്മദാബാദ്: ബെംഗളൂരുവിന് പുന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. നിലവിൽ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
എച്ച്എംപിവി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രത തുടരുകയാണ്. കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും സാഹചര്യം നേരിടാൻ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ച കുട്ടിക്കും വിദേശയാത്ര പശ്ചാത്തലമില്ലെന്നാണ് വിവരം.