മതവികാരം വ്രണപ്പെടുത്തി; രഹന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് രഹന ഫാത്തിമ സമർപ്പിച്ച ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

രഹ്ന നിരവധി തവണ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. സ്ത്രീപ്രവേശന വിധി വന്നതിനു ശേഷം ശബരിമലയിലേക്ക് പോകുന്നു എന്ന അടിക്കുറിപ്പോടെ രഹന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് സർക്കാർ വ്യക്തമാക്കി.