ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്ത് കൊന്ന് യുവാവ്
ഹൈദരാബാദ്: ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി യുവാവ്. തെലങ്കാന നാഗർകുർണൂല്‍ ജില്ലയിലെ കല്‍വാകുർതി മണ്ഡലില്‍ ഞായറാഴ്ചയായിരുന്നു സംഭവം.40കാരനായ യുവാവാണ് ക്രൂരത ചെയ്തത്.
60കാരിയായ വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മദ്യപാനിയായ പ്രതി ഈ സമയം വീട്ടിലെത്തുകയും വയോധികയെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
തുടർന്ന് ഇവിടെവച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തു. വൈകീട്ട് വീട്ടിലെത്തിയ മകളാണ് മാതാവ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബലാത്സംഗത്തിനിടെ വയോധികയെ പ്രതി ക്രൂരമായി മർദിച്ചതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ കൃതമായ കാരണമറിയാനാകൂ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതി മദ്യലഹരിയിലായിരുന്നപ്പോഴാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയുടെ ഭാര്യയുടെ പരാതിയില്‍ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.
