ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.

തിരുവനന്തപുരത്ത് മരിച്ച ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഐ.ബിക്കും പേട്ട പൊലീസിനും പരാതി നല്‍കി. മേഘയ്ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധു പറഞ്ഞു.PauseUnmute

13 മാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ മേഘ ജോലിക്ക് കയറിയിട്ടെന്നും ബന്ധു പറഞ്ഞു. അതിന് ശേഷം മേഘയെ എപ്പോഴും ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം ബാക്കിയുള്ള കാര്യങ്ങള്‍ പറയാം – അദ്ദേഹം വ്യക്തമാക്കി.