Latestകേരളം

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കർഷന് ദാരുണാന്ത്യം

ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമിയാണ് മരിച്ചത്.എലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ജോസഫിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ജോസഫിനെ ആക്രമിച്ച കാട്ടാന ഉൾപ്പടെ എട്ട് കാട്ടാനകൾ ഇപ്പോഴും പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതിനാൽ, മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ സാധിച്ചിട്ടില്ല.