ചെറുതോണിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 18വയസുകാരന് ദാരുണാന്ത്യം
ഇടുക്കി ചെറുതോണിയിലുണ്ടായ വാഹനാപകടത്തില്‍ 18വയസുകാരന് ദാരുണാന്ത്യം. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചുരുളി ആല്‍പ്പാറ സ്വദേശി അമല്‍ ടോം (18) ആണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
തങ്കമണി സ്വദേശി അമല്‍ പീറ്റർ ആണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഇന്നലെ രാത്രി 12.30ന് ചെറുതോണി പാലത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. ബൈക്കും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അമല്‍ തല്‍ക്ഷണം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയായ ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
