അയല്‍വാസിയുടെ ക്രൂരത; മുളകുപൊടി കലക്കിയ തിളച്ചവെള്ളം ഒഴിച്ചു; ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു
അയല്‍വാസിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. കട്ടപ്പന വലിയപാറ പാറപ്പാട്ട് രാജീവൻ ആണ് മരിച്ചത്.കഴിഞ്ഞ മൂന്നിനാണ് സംഭവം. തർക്കത്തിനിടെ മുളകുപൊടി കലക്കിയ തിളച്ചവെള്ളം അയല്‍വാസി രാജീവന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജീവൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരിച്ചത്. സംഭവത്തില്‍ വലിയപാറ അങ്ങേമഠത്തില്‍ ബിജുവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.
