ഇടുക്കിയില്‍ സ്കൂള്‍ ബസ് കയറി മൂന്ന് വയസുകാരന് ദാരുണാന്ത്യം
ഇടുക്കി വാഴത്തോപ്പില്‍ സ്കൂള്‍ ബസ് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂളിലെ ഹെയ്സല്‍ ബെൻ ആണ് മരിച്ചത്.ചെറുതോണി സ്വദേശിയാണ്.ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം. മറ്റൊരു സ്‌കൂള്‍ ബസ് കുട്ടിയെ ഇടിക്കുകയും ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നുമാണ് വിവരം. ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
