രാജ്യത്തെ നാല് വിമാനത്താവളങ്ങള്‍ അടയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്
രാജ്യത്തെ തിരക്കേറിയ നാല് വിമാനത്താവളങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കും റണ്‍വേ നവീകരണത്തിനുമായി വരും ദിവസങ്ങളില്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.രാജസ്ഥാനിലെ ജോധ്പൂർ വിമാനത്താവളമാണ് പട്ടികയില്‍ ആദ്യം. മാർച്ച് 29 മുതല്‍ ഈ വിമാനത്താവളം പൂർണ്ണമായും പ്രവർത്തനരഹിതമാകും. വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെയും ആധുനികവല്‍ക്കരണത്തിന്റെയും ഭാഗമായി റണ്‍വേ റീ-സർഫസിങ് ജോലികള്‍ നടത്തുന്നതിനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജോധ്പൂരിന് പുറമെ മറ്റ് മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ കൂടി വരും മാസങ്ങളില്‍ സമാനമായ രീതിയില്‍ അടച്ചിടും. വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗും ടേക്ക്-ഓഫും ഉറപ്പാക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായാണ് ഈ തീരുമാനം. ഓരോ വിമാനത്താവളവും എത്ര ദിവസത്തേക്കാണ് അടച്ചിടുക എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഷെഡ്യൂള്‍ സിവില്‍ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാർ തങ്ങളുടെ യാത്ര പ്ലാൻ ചെയ്യുന്നതിന് മുൻപ് പുതുക്കിയ സമയവിവരങ്ങള്‍ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
