മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; 10ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത, യെല്ലോ അലര്‍ട്ട്
ഹിമാചല്‍ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്.സാധാരണ നിലയില്‍ നിന്ന് 10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് മുതല്‍ മാർച്ച് 10 വരെയാണ് ഈ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച്ച ഹിമാചല്‍ പ്രദേശിലെ പലപ്രദേശങ്ങളിലെയും താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. സാധാരണ താപനിലയേക്കാള്‍ 14 ഡിഗ്രി വരെ കൂടുതലാണിത്. ഉഷ്ണതരംഗത്തിൻ്റെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ കുളു, മാണ്ഡി, സോളൻ ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
