ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ന്യൂസിലൻഡ്: നവംബറിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ചീഫ് സെലക്ടർ ചേതൻ ശർമ വൈകിട്ട് വാർത്താസമ്മേളനത്തിൽ ടീമിനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ടി20 ലോകകപ്പിന് ശേഷം വൈറ്റ് ബോൾ പരമ്പരയ്ക്കായി ഇന്ത്യ ന്യൂസിലൻഡിലേക്ക് പറക്കും. നവംബർ 18 മുതൽ 30 വരെ നടക്കുന്ന പര്യടനത്തിൽ മൂന്ന് വീതം ടി20 മത്സരങ്ങളും ഒരു ഏകദിനവും നടക്കും. വെല്ലിംഗ്ടൺ, മൗണ്ട് മംഗാനുയി, നേപ്പിയർ, ഓക്ലാൻഡ്, ഹാമിൽട്ടൺ, ക്രൈസ്റ്റ്ചർച്ച് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

ടി20 ലോകകപ്പിന് ശേഷം പര്യടനം നടക്കുന്നതിനാൽ പല പ്രധാന കളിക്കാർക്കും വിശ്രമം അനുവദിച്ചേക്കും. അതേസമയം, സഞ്ജു സാംസൺ ഏകദിന ടീമിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.