ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാവാം
2023-24 വർഷത്തിൽ മത്സ്യഫെഡ് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ഗുണഭോക്താക്കളാവുന്നതിനുള്ള സമയപരിധി മെയ് 31 ന് അവസാനിക്കുന്നു. മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്ത, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മുഴുവൻ അംഗങ്ങളും വാർഷിക പ്രീമിയം 510 രൂപ അതാത് പ്രാഥമിക സംഘങ്ങൾ മുഖേന ഒടുക്കി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാക്കേണ്ടതാണെന്ന് മത്സ്യഫെഡ് ജില്ലാ മാനേജർ അറിയിച്ചു.