Latestലോകം

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം; എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി

ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെത്തുടർന്ന് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് തെല്‍ അവീവിലുള്ള ഇന്ത്യൻ എംബസി.മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യം വിലയിരുത്തുന്നുണ്ട് .

ഇസ്രായേല്‍ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ഹോം ഫ്രണ്ട് കമാൻഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലെ അപ്‌ഡേറ്റ് ചെയ്ത നിർദേശങ്ങള്‍ പതിവായി പരിശോധിക്കാനും നിയുക്ത ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരാനും, അവരുടെ വസതിയിലോ ജോലിസ്ഥലത്തോ ഏറ്റവും അടുത്തുള്ള സംരക്ഷിത സ്ഥലങ്ങള്‍ തേടാനും പൗരന്മാരോട് നിർദേശിച്ചു. പ്രാദേശിക വാർത്തകള്‍, ഔദ്യോഗിക പ്രഖ്യാപനങ്ങള്‍, അടിയന്തര മുന്നറിയിപ്പുകള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.