ഐഎസ്എൽ; ചെന്നൈയിൻ ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ മത്സരം സമനിലയിൽ അവസാനിച്ചു. 23ആം മിനിറ്റിൽ സഹൽ സമദ് ആണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 48ആം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം വിൻസി ബറെറ്റൊ ഗോൾ നേടി തിരിച്ചടിച്ചു.

ചെന്നൈയിൻ എഫ് സിയുടെ ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ വിജയിച്ചിട്ടില്ല. തുടർച്ചയായി അഞ്ച് മത്സരങ്ങൾ ജയിച്ച ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിലായിരുന്നു. ചെന്നൈയിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സമനിലയാണിത്.