പി.എഫ്.ഐയെ അല്ല, ആദ്യം നിരോധിക്കേണ്ടത് ആർ.എസ്. എസിനെ: എം വി ഗോവിന്ദൻ

കണ്ണൂർ: വർഗീയ സംഘടനകളെ നിരോധിക്കുകയാണെങ്കിൽ ആദ്യം ഇന്ത്യയിൽ നിരോധിക്കേണ്ടത് ആർ.എസ്.എസിനെ ആണെന്നും പോപ്പുലർ ഫ്രണ്ടിനെയല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിലെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായമല്ല സി.പി.എമ്മിനുള്ളത്. നിരോധിച്ചാൽ, അവ മറ്റ് പേരുകളിൽ പ്രത്യക്ഷപ്പെടും. കേരളത്തിൽ എസ്.ഡി.പി.ഐ-സി.പി.എം സഖ്യം എന്നത് എതിരാളികളുടെ നുണപ്രചാരണം മാത്രമാണെന്നും എം.വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

കേരളത്തിൽ ഹർത്താലുകൾ നിരോധിക്കണമെന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സിൽവർ ലൈനിന്‍റെ പേരിൽ നടന്നത് അക്രമാസക്തമായ പ്രതിഷേധമായതിനാൽ അത്തരം കേസുകളൊന്നും പിൻ വലിക്കേണ്ട കാര്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.