നാലാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിന്റെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു
രാജസ്ഥാനിലെ ജയ്പൂരില്‍ നാലാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിന്റെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. ജയ്പൂരിലെ നീരദ് മോദി സ്കൂളിലെ വിദ്യാർത്ഥിനിയായ ഒൻപത് വയസ്സുകാരി അമൈറയാണ് മരിച്ചത്.സ്വകാര്യസ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്. സി.സി ടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
അദ്ധ്യാപകന്റെ പെരുമാറ്റത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്കൂള്‍ അധികൃതർ പരാജയപ്പെട്ടുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തുമ്ബോള്‍ കുട്ടി വീണുകിടന്ന സ്ഥലം കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 47 അടി ഉയരത്തില്‍ നിന്നാണ് ചാടിയത്. മറ്റ് കുട്ടികള്‍ സമീപത്തുള്ളപ്പോഴായിരുന്നു സംഭവം.
