Latestദേശീയം

ഉദംപൂരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 3 മരണം, 15 പേര്‍ക്ക് പരുക്ക്

ജമ്മു കശ്മീരിലെ ഉധംപുരില്‍ സിആർപിഎഫ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികർ മരിച്ചു. 12 സൈനികർക്ക് പരിക്കേറ്റു. വ്യാഴാഴ്ച കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം.പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദംപൂർ അഡീഷണല്‍ എസ്പി സന്ദീപ് ഭട്ട് പറഞ്ഞു.