ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിൽ സുരക്ഷാ സേനയും തീവ്രവാദികളെന്ന് സംശയിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടൽ. “രാജൗരിയിലെ ദസ്സാൽ വനമേഖലയിൽ ഏറ്റുമുട്ടൽ നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു

രജൗരിയിലെ ദസ്സാൽ മെഹാരി ഗ്രാമപ്രദേശത്താണ് വെടിവയ്പുണ്ടായതെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രിയിൽ പ്രദേശത്ത് വെടിവെപ്പ് നടന്നതിനെ തുടർന്ന് സൈന്യം കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംഭവം സ്ഥിരീകരിച്ച് എഡിജിപി മുകേഷ് സിംഗ് പിടിഐയോട് പറഞ്ഞു.

വ്യാഴാഴ്ച ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) രണ്ട് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും അവരുടെ കൈവശം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ഇരുവരുടെയും പരിശോധനയിൽ രണ്ട് ചൈനീസ് പിസ്റ്റളുകളും രണ്ട് മാഗസിനുകളും 15 പിസ്റ്റൾ റൗണ്ടുകളും കണ്ടെടുത്തു. ഇവരെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ലഷ്‌കർ ഇ ടിയുടെ തീവ്രവാദി കൂട്ടാളികളായ ഫ്രെസ്റ്റിഹാർ ക്രീരിയിലെ സുഹൈൽ ഗുൽസാർ, ഹുദിപോറ റാഫിയാബാദിലെ വസീം അഹമ്മദ് പാട എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവർക്കെതിരെ ആയുധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.