Latestകേരളം

ജസ്‌ലിയയുടെ അപകട മരണം;ഡോക്ടർ സീറീയക് പി ജോർജ് കസ്റ്റഡിയില്‍

കൊച്ചി: അങ്കമാലിയില്‍ വിദ്യാർത്ഥിനിയായ ജസ്‌ലിയയെ വാഹനം ഇടിച്ച സംഭവത്തില്‍ പ്രതി ഡോക്ടർ സീറീയക് പി ജോർജ് കസ്റ്റഡിയില്‍.വാഗമണ്‍ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും.

കോളേജ് വിദ്യാർഥിനിയായ ജസ്‌ലിയ ജോണ്‍സനെ ഫെബ്രുവരി 28 ന് രാത്രി അങ്കമാലിയില്‍ വെച്ചാണ് കാർ ഇടിച്ച്‌ തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. അപകടമുണ്ടാക്കി നിർത്താതെ പോയ കാർ ആലപ്പുഴ തുറവൂരില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.