കേരള സര്‍ക്കാരിന്റെ നിയുക്തി മെഗാ ജോബ് ഫെയര്‍; എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ മേഖലകള്‍ക്ക് ആഗസ്റ്റ് 31ന്

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായുള്ള മേഖലാതല മെഗാ ജോബ് ഫെയര്‍ ‘നിയുക്തി 2024’ ഓഗസ്റ്റ് 31ന് കളമശ്ശേരി

കുസാറ്റ് കാമ്പസില്‍ നടക്കും. (Niyukthi Mega Job Fair 2024) രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ‘നിയുക്തി 2024’ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിന് തൊഴിലന്വേഷകര്‍ക്ക് www.jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. നിയുക്തി മെഗാ ജോബ് ഫെയര്‍ എംപ്ലോയേഴ്‌സ് മീറ്റ് 2024 ഓഗസ്റ്റ് 27 ന് നടക്കും.ഉദ്യോഗാര്‍ഥികള്‍ www.jobfest.kerala.gov.in എന്ന ലിങ്കില്‍ കയറിയതിന് ശേഷം രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്യുന്നതിന് ‘job seeker registration’ എന്ന പോര്‍ട്ടല്‍ സെലക്ട് ചെയ്യുക. ശേഷം ഉദ്യോഗാര്‍ഥിയുടെ പേരുവിവരങ്ങള്‍ പൂരിപ്പിച്ച ശേഷം Creat ക്ലിക് ചെയ്യുക. ശേഷം ലഭിക്കുന്ന ലോഗിന്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. പിന്നീട് രിജിസ്‌ട്രേഷന്‍ ഫോം ഫില്‍ ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക.