മിനി ജോബ്ഫെയർ
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന മിനി ജോബ് ഫെയർ വെള്ളി രാവിലെ 10 മുതൽ ഒന്ന് വരെ നടക്കും.
ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഓട്ടോമോട്ടീവ് ടെക്നീഷ്യൻ, ഫീൽഡ് സെയിൽസ്, ഷോറൂം സെയിൽസ്, ഫാഷൻ അഡ്വൈസേഴ്സ്, ഫാഷൻ ഡിസൈനേഴ്സ്, ബാങ്ക് സിറ്റിങ് (സെയിൽസ് എക്സിക്യൂട്ടീവ്) തസ്തികകളിലേക്കുള്ള അഭിമുഖമാണ് നടക്കുക.
ഫോൺ: 04972 707 610, 6282 942 066.
