മെഗാ തൊഴില്‍ മേള മെയ് 29ന്

ജോണ്‍ ബ്രിട്ടാസ് എം.പി തെരഞ്ഞെടുത്ത സാഗി പഞ്ചായത്തായ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാഗി പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി മെയ് 29 ന് തിങ്കളാഴ്ച മെഗാ തൊഴില്‍ മേള നടത്തും. രാവിലെ 9 മണിയ്ക്ക് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖർ ഉദ്ഘാടനം നിര്‍വ്വഹിക്കും. അമ്പതിലേറെ കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയിലൂടെ ഒട്ടനവധി തൊഴിലവസരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മെയ് -29-ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പയ്യാവൂരില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ ബാങ്കിംഗ്, ഐ.ടി , എഞ്ചിനീയറിംഗ് സെയില്‍സ്, മാര്‍ക്കറ്റിംഗ് , അക്കൌണ്ടിംഗ് , ക്ലറിക്കല്‍ , മാനേജ്‌മെന്റ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യകമ്പനികള്‍ പങ്കെടുക്കും. കണ്ണൂര്‍ ജില്ലയിലെ 18 വയസ്സ് പൂര്‍ത്തിയായതും ചുരുങ്ങിയത് +2 വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്കും അവരവരുടെ യോഗ്യതകള്‍ക്കനുസരിച്ച് വിവിധങ്ങളായ തസ്തികകള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവിന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം മേളയില്‍ പങ്കെടുക്കാം. മേളയില്‍ ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ സൗജന്യം.ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്ക് അന്നേ ദിവസം വാക്ക് ഇന്‍ ആയും പങ്കെടുക്കാം . ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് -www.jobfair.plus/payyavoor ഫോൺ: 9526613613