Entertainment

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി നടൻ ജോജു

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി നടൻ ജോജു. തെറി ഇല്ലാത്ത ഒരു വേർഷൻ ചുരുളിക്ക് ഉണ്ടായിരുന്നു. അതാണ് ഐഎഫ്എഫ്കെയിൽ അടക്കം പ്രദർശിപ്പിച്ചത്. തെറി ഇല്ലാത്ത ഒരു വേർഷൻ ലിജോ തന്നെകൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നാൽ പൈസ കൂടുതൽ കിട്ടിയപ്പോൾ മോശം പദപ്രയോഗങ്ങൾ ഉള്ള വേർഷൻ അവർ സിനിമ ഒടിടിയ്ക്ക് വിറ്റെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.

പുറത്തുവിട്ട തുണ്ട് കടലാസിനൊപ്പം ലിജോ എഗ്രിമെന്റും പുറത്തുവിടണമെന്നും ജോജു പറഞ്ഞു. താൻ ലിജോയുടെ ശത്രു അല്ലെന്നും പൊറിഞ്ചു മറിയം ജോസ് കഴിഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ അഭിനയിക്കണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു എന്നും ജോജു പറഞ്ഞു.

ചുരുളി എന്ന സിനിമയ്ക്ക് താൻ എതിരല്ല. ലഭിച്ചത് മികച്ച കഥാപാത്രമെന്നും ജോജു പറഞ്ഞു. എന്നാൽ സിനിമയിലെ മോശം പദപ്രയോഗത്തിന്റെ പേരിൽ താൻ ട്രോൾ ചെയ്യപ്പെട്ടു. മക്കൾ സ്കൂളിൽ പോകുമ്പോഴും ട്രോൾ പറഞ്ഞു കളിയാക്കിയെന്നും ജോജു മാധ്യമങ്ങളോട് പ്രതികരിച്ചു.