ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള ഒടിടിയിലേക്ക്
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’. തിയേറ്റർ പ്രദർശനത്തിന് ശേഷം സിനിമ ഇപ്പോൾ ഒടിടിയിൽ എത്തുകയാണ്. ആഗസ്റ്റ് 15 ന് സീ 5 വിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.
വളരെ ശക്തമായ ഒരു പ്രമേയമാണ് വമ്പൻ കാൻവാസിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് എത്തുന്നത്. ടൈറ്റിൽ കഥാപാത്രമായ ജാനകിയായി കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് അനുപമ പരമേശ്വരൻ കാഴ്ച വെച്ചതെന്നാണ് പ്രേക്ഷക അഭിപ്രായം.
