ജെഎസ്കെയുടെ പ്രദർശന വിലക്ക്: സിനിമ സംഘടനകൾ സമരത്തിലേക്ക്
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക. തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം എന്ന രീതിയാണ് സെൻസർ ബോർഡ് കാണിക്കുന്നത്. ജെഎസ്കെ എന്ന സിനിമയ്ക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല ഇത് എന്നും കോടതിയിൽ തങ്ങൾക്ക് വിശ്വാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആശാൻ്റെ സീത ഇന്നും നമ്മളോട് സംസാരിക്കുന്നുണ്ട്. ആ സീതയെ നിശബ്ദയാക്കാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെഫ്കയും അമ്മയും ഉൾപ്പെടെ സമരത്തിൽ പങ്കാളികളാകും. റിവൈസിങ് കമ്മറ്റി കണ്ടിട്ടും ഇതു വരെ രേഖാമൂലം അറിയിപ്പ് നിർമ്മാതാക്കൾക്ക് കിട്ടിയിട്ടില്ല. കഥാപാത്രത്തിൻ്റെ പേര് മാറ്റണം എന്ന് മാത്രമാണ് സെൻസർ ബോർഡ് പറയുന്നത്
