കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട് ഐടി മന്ത്രി കേരളത്തില്‍
കെ ഫോണിനെ കുറിച്ചു പഠിക്കാൻ തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജൻ കേരളത്തിലെത്തി. അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു.
ഇരുവരും തമ്മില്‍ ചര്‍ച്ചയും നടന്നു.
തമിഴ്നാട്ടില്‍ കെ ഫോണ്‍ മാതൃകയില്‍ ഇന്റര്‍നെറ്റ് ലഭിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കുറിപ്പ്:
കെ ഫോണിനെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജൻ കേരളം സന്ദര്‍ശിച്ചു. ഇന്ന് അദ്ദേഹത്തെ നേരിട്ട് കാണാനും കെ ഫോണിനെക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യാനും സാധിച്ചു. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത് എന്ന് അറിയിക്കുകയുണ്ടായി. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു കേരളത്തിന്റെ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും വാഗ്ദാനം ചെയ്തു. ആത്മാര്‍ത്ഥ സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിയ്ക്കുമായി ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് പരസ്പരം ഉറപ്പു നല്‍കുകയും ചെയ്തു.