അയിത്ത വിവാദത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.

മന്ത്രി കെ രാധാകൃഷ്ണനെതിരായ അയിത്ത വിവാദത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റിയാണ് പരാതി നൽകിയത്. പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്നും പരാതിയിൽ. മന്ത്രി നേരിട്ടത് പരസ്യമായ അവഹേളനമാണെന്നും വിമർശനം.

സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബിനും പയ്യന്നൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കുമാണ് പരാതി നൽകിയിരിക്കുന്നത്. മന്ത്രി കെ.രാധാകൃഷ്ണൻ ജാതിവിവേചനം നേരിടുക മാത്രമല്ല, പൊതുമധ്യത്തിൽ അവഹേളിക്കപ്പെട്ടു. പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് പരാതിയിലെ ആവശ്യം.