കട്ടമ്പുഴ കാട്ടാന ആക്രമണം; എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
കട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.
അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ഹൃദയ വേദന ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്‍ദോസിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ജനരോക്ഷം ഉയര്‍ന്നിട്ടുണ്ട്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്.
ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ ദാരുണമായി കൊല്ലപ്പെടുക എന്നത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. സംഭവം അറിഞ്ഞ ഉടനെ തന്നെ എറണാകുളം ജില്ലാ കളക്ടറോട് ആ കാര്യത്തില്‍ ഒരു ഓഡിറ്റിംഗ് നടത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.