കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി.
കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അഞ്ചു ലക്ഷ രൂപയാണ് കൈമാറിയത്. എല്‍ദോസിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്ന പത്ത് ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് പഞ്ചായത്ത് അധികൃതര്‍ കുടുംബത്തിന് കൈമാറിയത്. ബാക്കിയുള്ള അഞ്ച് ലക്ഷം രൂപ 27ാം തീയതിക്കകം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.