കാനത്തിന്റെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും; ഉച്ചക്ക് 2 വരെ പട്ടത്തെ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനം
അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ രാവിലെ 7 മണിക്ക് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് ഉച്ചക്ക് 2 വരെ പട്ടത്തെ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരത്ത് നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സംസ്‌കാരം മറ്റന്നാള്‍ ( ഞായറാഴ്ച ) രാവിലെ 11 മണിക്കകം വാഴൂരിലെ സ്വവസതിയില്‍ നടക്കും.മൃതദേം ആദ്യം തിരുവനന്തപുരത്തെ ഇടപ്പഴിഞ്ഞിയിലെ വീട്ടിൽ പൊതുദര്‍ശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണി വരെ പി.എസ് സ്മാരകത്തിൽ പൊതുദർശനം. ഡി. രാജ 12 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് എം.സി. റോഡ് വഴി വിലാപയാത്ര. കോട്ടയത്ത് പൊതുദർശനം കഴിഞ്ഞ് മറ്റന്നാൾ 11 ന് മുൻപ് കാനത്ത് വീട്ടിൽ സംസ്കാരം നടക്കും.