തലശ്ശേരിയിൽ വയോധികയെ  ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്നു,

തലശേരി: ഗൃഹനാഥയുടെ കഴുത്തിന് കത്തി വെച്ച് സ്വർണാഭരണങ്ങളും, പണമടങ്ങിയ പേഴ്‌സും കവർന്നു. തലശേരി ചിറക്കര ഫിഫാസിൽ അൻസിയുടെ വീട്ടിലാണ് ബുധനാഴ്ച പുലർച്ചെ കവർച്ച നടന്നത്.

വീടിൻ്റെ മുൻവശത്തെ ഗ്രിൽസും വാതിലും തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. തലശേരി പോലീസ് അന്വേഷണം ആരംഭിച്ചു.