ഇ പി ജയരാജന്‍റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
ഇ പി ജയരാജന്‍റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ഭാര്യ പി കെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ വളപട്ടണം പോലീസാണ് കേസെടുത്തത്.
തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്. രാജീവ് ചന്ദ്രശേഖറിനൊപ്പം ഇന്ദിര ഇരിക്കുന്ന വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതിനാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍റെ ഭാര്യ പി കെ ഇന്ദിര കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.