സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി: പൊലീസ്

കണ്ണൂർ: തെരഞ്ഞെടുപ്പ് കാലത്തെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കരുതല്‍ നടപടിയുടെ ഭാഗമായി കാപ്പയുള്‍പ്പടെയുള്ള ശക്തമായ വകുപ്പുകള്‍ ഉപയോഗിക്കും. ഇതിനു മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൊലീസ് നടത്തുന്നുണ്ടെന്ന് റൂറല്‍ എസ് പി എം ഹേമലത അറിയിച്ചു. സംസ്ഥാന അതിര്‍ത്തികളില്‍ സംയുക്ത പരിശോധന നടത്തും. സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി കലക്ടറേറ്റിലും പൊലീസിലും പ്രത്യേക സെല്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും റൂറല്‍ എസ് പി അറിയിച്ചു.