പാർട്ട്‌ ടൈം ജോലി യുവതിക്ക് നഷ്ടപ്പെട്ടത് 32 ലക്ഷം

കൂത്തുപറമ്പ് : പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് സമൂഹമാധ്യമത്തില്‍ സന്ദേശംകണ്ട് പണം നല്‍കിയ കൂത്തുപറമ്ബ് സ്വദേശിനിക്ക് 32.30 ലക്ഷം രൂപ നഷ്ടമായി.
നിക്ഷേപിക്കുന്ന തുകക്കനുസരിച്ച്‌ ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് ടെലഗ്രാം സന്ദേശത്തിലൂടെ വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.

തുടക്കത്തില്‍ നല്‍കിയ ടാസ്കുകള്‍ പൂർത്തിയാക്കുമ്ബോള്‍ ചെറിയ ലാഭത്തോടുകൂടി പണം തിരികെ ലഭിക്കും. പിന്നീട് വൻ തുക ആവശ്യപ്പെടുകയും പണം നല്‍കിയാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ലാഭമോ മുതലോ തിരികെ നല്‍കാതെ വഞ്ചിക്കുന്നതാണ് ഇത്തരക്കാരുടെ രീതി.

മറ്റൊരു പരാതിയില്‍ ഫേസ്ബുക്കില്‍ കുർത്തയുടെ പരസ്യംകണ്ട് വാങ്ങുന്നതിനുവേണ്ടി പണം നല്‍കിയ താവക്കര സ്വദേശിനിക്ക് 2,880 രൂപ നഷ്ടമായി. പണം നല്‍കിയതിന് ശേഷം പണമോ വസ്ത്രമോ യുവതിക്ക് നല്‍കാതെ തട്ടിപ്പിന് ഇരയാക്കുകയായിരുന്നു.

വാട്സ് ആപ് നമ്ബർ മാത്രമാണ് ബന്ധപ്പെടാൻ നല്‍കിയത്. സാധനം ആവശ്യപ്പെട്ട് ബന്ധപ്പെട്ടപ്പോള്‍ ആദ്യം സ്റ്റോക്ക് തീർന്നെന്ന് മറുപടി ലഭിച്ചെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ സൈബർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.